തിരഞ്ഞെടുപ്പ് രംഗം ചൂടുപിടുപ്പിക്കാൻ ബിജെപിയുടെ കൂടുതൽ കേന്ദ്ര നേതാക്കൾ കേരളത്തെലേക്കെത്തും. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും മാത്രമല്ല ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിൽ പ്രചാരണത്തിനായി എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ ഈ മാസം എട്ടാം തീയതി കേരളത്തിൽ പ്രചാരണത്തിനായി എത്തും എന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ആർകെ സിംഗും ഒൻപതാം തീയതിയും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് പതിനൊന്നാം തീയതിയും പ്രചാരണത്തിനെത്തും.


കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് 13നും തീയതിയും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി 15 നും തീയതിയും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ 16-ാം തീയതിയും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ 19 നും തീയതിയും മുഖ്താർ അബ്ബസ് നഖ്വി 20 നും തീയതിയും കേരളത്തിലെത്തും എന്നാണ് റിപ്പോര്‍ട്ട്.


ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊട്ടിക്കലാശ ദിനമായ ഏപ്രിൽ 21ന് കേരളത്തിൽ പ്രചാരണത്തിനായെത്തും. ഇതിന് പുറമെ കൂടുതൽ കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്തും.