പാലക്കാട്: ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമികള്‍ ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വെട്ടേറ്റ ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്രമത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. 


അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.