തിരുവനന്തപുരം:സംവിധായകന്‍ കമലിനെതിരെ പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ധേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി ഉയര്‍ത്തുന്നത്.
കമല്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ യുവമോര്‍ച്ചയുടെയും
മഹിളാ മോര്‍ച്ചയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു.കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണം,
കമലിനെ അറസ്റ്റ്‌ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം,


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തതടക്കം കമല്‍ സ്വീകരിച്ച പല നിലപാടുകളും ബിജെപിയുടെ എതിര്‍പ്പിന് കാരണമായിരുന്നു.


സംസ്ഥാനത്ത് ഇരു കമ്മ്യുണിസ്റ്റ് പാര്‍ട്ടികളോടും അടുപ്പം പുലര്‍ത്തുന്ന കമലിനെ ഇടത് പക്ഷ സര്‍ക്കാരാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത്.


കമലിനെതിരെ യുവനടി ആരോപണവുമായി രംഗത്ത് വന്നിട്ടും സിനിമയിലെ വനിതാ കൂട്ടായ്മ WCC രംഗത്ത് വരാത്തതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


'യുവനടിയെ പീഡിപ്പിച്ച സംവിധായകൻ കമലിനെ ഉടൻ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി ഇടപെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും കമലിനെ നീക്കണം. 
സ്ത്രീപക്ഷത്താണെന്ന് വീമ്പു പറയുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകൻമാരും കമലിനെതിരെ ശബ്ദിക്കാത്തത് ലജ്ജാകരമാണ്'.യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ 
പ്രഭുല്‍കൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു,യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ,