പാലക്കാട്:സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് ഖനന മാഫിയ നടത്തുന്നത് എന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.
തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയിൽ ചൈന ക്ലേ ഖനനം നടത്താൻ 
യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായ ആഷാപുര എന്ന മൈനിങ്ങ് കമ്പനി നൽകിയ അപേക്ഷ 
അക്കാലത്ത് തന്നെ എതിർപ്പുകൾ മൂലം യുഡിഎഫ് സർക്കാരിന് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു എന്നും സന്ദീപ്‌ വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതാണ് ഇപ്പോൾ താപ്പർ ഗ്രൂപ്പിനെ സഹായിക്കാൻ വേണ്ടി പിണറായി വിജയൻ സർക്കാർ പൊടി തട്ടിയെടുക്കുന്നത്. സുപ്രീംകോടതിവിധി കാരണം മൈനിങ് 
നടത്താതെ ഇരിക്കുന്ന താപ്പർ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ് കമ്പനിക്ക് ചൈന ക്ലെ ലഭ്യമാക്കാനാണ് കെംഡെൽ എന്ന സർക്കാർ ഖനന 
സ്ഥാപനത്തെ ഉപയോഗിച്ച് കുണ്ടറ സിറാമിക്സിന്റെയും കണ്ണൂരിലെ KCCPL ന്റെയും പേര് പറഞ്ഞ് ഖനനം നടത്തുന്നത്.


സർക്കാർ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ള ചെയ്ത് സ്വകാര്യ കുത്തകകൾക്ക് മറിച്ചു വിൽക്കാനാണ് തിരുവനന്തപുരത്തെ 
മന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത് .എന്നും സന്ദീപ്‌ വാര്യര്‍ പറയുന്നു.


2013 ൽ തന്നെ ടെക്നോ സിറ്റിയുടെ ഭൂമിയിൽ ഖനനം നടത്തുന്നത് ടെക്നോസിറ്റിയുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഐടി ഡിപ്പാർട്ട്മെൻറും ടെക്നോപാർക്ക് സീനിയർ മാനേജരും ഇതുസംബന്ധിച്ച് വ്യവസായ വകുപ്പ് 
സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ അറിയിച്ചതാണ്. അന്നത്തെ മീറ്റിംഗ് മിനുട്സ് പുറത്തുവിടുന്നു എന്ന് പറഞ്ഞു കൊണ്ട് സന്ദീപ് വാര്യര്‍ 
തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആ മിനിട്സും പുറത്ത് വിട്ടിട്ടുണ്ട്,



 


കോടികളുടെ അഴിമതിയാണ് കേരളത്തിൽ ഖനന മാഫിയ നടത്തുന്നത്. 
യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ ഉണ്ടാക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലം പോലും കുഴിച്ചു മറിക്കാൻ ഖനന മാഫിയ ശ്രമിക്കുന്നു. 
ഈ ഖനന മാഫിയകൾക്ക് വേണ്ടി PRO വർക്ക് നടത്തുന്നവരിൽ ഡിവൈഎഫ്ഐ നേതാക്കളുമുണ്ട് സന്ദീപ്‌ വാര്യര്‍ ആരോപിക്കുന്നു.