തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളെ 
എടുത്തുകാട്ടി കാട്ടി ആ പ്രതിഷേധങ്ങളുടെ അവസാനം എങ്ങനെയായി എന്നും ചൂണ്ടിക്കാട്ടിയുള്ള സുരേന്ദ്രന്‍റെ വിമര്‍ശനം.
നോട്ടുനിരോധനം,CAA വിരുദ്ധ സമരം,തിരുവനന്തപുരം വിമാനത്താവളം എന്നിങ്ങനെ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി 
പ്രതിഷേധം ഉയര്‍ത്തുന്ന വിഷയങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടൂന്നു.
വിവാദമുണ്ടാക്കി സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്‍ 
തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:തിരുവനന്തപുരം വിമാനത്താവളം;പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്!


 


ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,
''സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ എന്തെല്ലാം പ്രതിഷേധങ്ങളാണ് കേരളം കണ്ടത്. 
അവസാനം എന്തുണ്ടായെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് മാത്രം. ഓർമ്മയില്ലേ നോട്ടുനിരോധനകാലത്തെ ബഹളങ്ങൾ. 
അന്ന് പ്രാഥമികസഹകരണസംഘങ്ങൾ കെ. വൈ. സി നടപ്പാക്കണം എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 
തെരുവുയുദ്ധം. അവസാനം എല്ലാ സഹകരണസംഘത്തിലും കെ. വൈ. സി. നടപ്പാക്കി. അർബ്ബൻ കോ. ഓപ്പറേറ്റീവ് സൊസൈറ്റികളെ മുഴുവൻ 
റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാക്കി. നോട്ടുനിരോധിച്ചതും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതുകൊണ്ടുമാണ് ഇപ്പോൾ പുതിയ സ്വപ്നമാർഗ്ഗങ്ങളുമായി 
ഇക്കൂട്ടർ രംഗത്തുവന്നത്. ഇനി സി. എ. എ. വിരുദ്ധസമരങ്ങളുടെ കാര്യം നോക്കാം. അന്ന് പിണറായി എന്തെല്ലാം വെല്ലുവിളികളാണ് നടത്തിയിരുന്നത്. 
അവസാനം പൗരത്വനിയമം എത്ര ശാന്തമായാണ് ഇന്ത്യയിൽ നടപ്പിലായത്. പറഞ്ഞുവന്നത് തിരുവനന്തപുരം വിമാനത്താവളത്തെക്കുറിച്ചാണ്. 
പിണറായി പലതും പറയും. അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. 
മോദി സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാൽ അതു നടപ്പാക്കിയിരിക്കുമെന്നുള്ളതാണ്. 
അതുകൊണ്ട് വിവാദമുണ്ടാക്കി സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ട.''