തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ലോക സമാധാനത്തിന് രണ്ട് കോടി നീക്കിവച്ചതിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആഗോള സമാധാനം ആവശ്യപ്പെടുന്ന പിണറായി സർക്കാര്‍ ആദ്യം കേരളത്തിൽ സമാധാനമുണ്ടാക്കട്ടെയെന്ന് സുരേന്ദ്രൻ പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഒന്നും തന്നെ ഇത്തവണത്തെ ബജറ്റിൽ ഇല്ല. നടക്കാത്ത പദ്ധതികൾക്ക് ഫണ്ട് വകയിരുത്തിയവരുടെ തലയ്ക്ക് നെല്ലിക്കാതളം വയ്ക്കാൻ 50 ലക്ഷമെങ്കിലും വകയിരുത്താമായിരുനെന്നും സുരേന്ദ്രൻ പരിഹസിച്ചു. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു കെ. സുരേന്ദ്രന്‍റെ വിമർശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോള സമാധാനത്തിന് ശ്രമിക്കുന്ന പിണറായി ആദ്യം കേരളത്തിൽ സമാധാനം ഉണ്ടാക്കണം. സംസ്ഥാനത്ത് ഗുണ്ടാ അക്രമണം വർധിച്ച് വരുകയാണ്. കേരളത്തിലെ ക്രമസമാധാന നില തകർന്ന് കിടക്കുകയാണെന്നും സുരേന്ദ്രൻ കുട്ടിച്ചേർത്തു. കേന്ദ്രാനുമതി ലഭിക്കാത്ത കെ റെയിലിന് 2000 കോടിയാണ് സർക്കാർ നീക്കിവെച്ചത്. സർവ്വേ നടത്താൻ മാത്രമാണ് കോടതി അനുമതി നൽകിയത്. സ്ഥലം ഏറ്റെടുക്കാൻ നീക്കം നടത്തിയാൽ ബിജെപി ചെറുക്കുമെന്നും അതിനെ എതിർത്ത് മുന്നോട്ടു പോവാനുള്ള വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു. 



 


കോൺഗ്രസിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം ഇല്ലാതായി. വിവിധ സംസ്ഥാനങ്ങളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാവും. കേരളത്തിൽ ഏകപക്ഷീയമായി ജയിക്കാമെന്ന ചിന്ത സിപിഎമ്മിനുവേണ്ട. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഏഴ് വർഷം പിന്നിട്ടിട്ടും എതിരാളികളില്ലാത്തതും വിവിധ സംസ്ഥാനങ്ങളിലെ വിജയവും ബിജെപിയുടെ ജനകീയതയാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.