സ്വര്‍ണ്ണക്കടത്ത് കേസ്;വിവാദങ്ങളില്‍ കെഫോണും, ശിവശങ്കറിനെതിരെ വീണ്ടും ആരോപണം!
സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്ന സാഹചര്യത്തില്‍ വീണ്ടും ആരോപണം ഉയരുന്നു.
പാലക്കാട്:സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്ന സാഹചര്യത്തില്‍ വീണ്ടും ആരോപണം ഉയരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദങ്ങളിലേക്ക് കെ ഫോണും കടന്ന് വരുകയാണ്,ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ആണ് കെഫോണിലെ
ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്.
കെഎസ്ഇബി ചെയർമാൻ ആയിരിക്കെ കെ ഫോൺ എന്ന പദ്ധതി ആസൂത്രണം ചെയ്യുക. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ ആ പദ്ധതി കിഫ്ബി വഴി സർക്കാരിൻറെ ' സ്വപ്ന' പദ്ധതിയായി നടപ്പാക്കുക.
അതും ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ഉന്നയിച്ച എല്ലാ ആശങ്കകളും ചോദ്യങ്ങളും തള്ളിക്കളഞ്ഞ ശേഷം എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.
നഷ്ടത്തിലോടുന്ന കെഎസ്ഇബി എങ്ങനെയാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്? നിലവിൽ ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ പലതും ലക്ഷ്യം കാണാതെ പ്രവർത്തിക്കുമ്പോൾ കെഎസ്ഇബി ഉണ്ടാക്കിയ പുതിയ കമ്പനി കെഎസ്ഇബിക്ക് കൂടുതൽ ബാധ്യതയല്ലേ ഉണ്ടാക്കുക ?
റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കെഎസ്ഇബിക്ക് മറുപടിയുണ്ടോ ? എന്നും ബിജെപി വക്താവ് ചോദിക്കുന്നു.
സ്വപ്ന സർക്കാർ ജീവനക്കാരി അല്ല എന്നു കാണിക്കാൻ സിപിഎം നേതാക്കൾ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്. സ്വപ്നക്ക് ശമ്പളം കൊടുക്കുന്നത് വിഷൻ ടെക് എന്ന കമ്പനിയാണെന്ന് സിപിഎം നേതാക്കൾ ചാനൽ ചർച്ചകളിൽ ഇന്നലെ പറഞ്ഞു.
കെഎസ്ഇബി വിഷൻ ടെക്കിൽ നിന്ന് പതിനായിരക്കണക്കിന് ഡിജിറ്റൽ മീറ്ററുകളും സ്പോട്ട് ബില്ലിംഗ് മെഷീനുകളുമാണ് വാങ്ങിയിരിക്കുന്നത് . പുതിയ
മീറ്ററുകൾ പ്രവർത്തിച്ചത് ഒരു മാസത്തിൽ താഴെ മാത്രം സമയമാണെന്ന് വ്യാപക പരാതിയുള്ളതാണ് എന്ന് ബിജെപി വക്താവ് പറയുന്നു.
Also Read:കസ്റ്റംസിലും കമ്മികളുണ്ട്, അവരാണ് പ്രസ്താവനകളിറക്കുന്നത്; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ
ഇത് സംബന്ധിച്ച് ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നാണ് ബിജെപി സംസ്ഥാന വക്താവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
എന്തായാലും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്നതിനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്.കെ ഫോണി(K Fon)ല്‍ പുതിയ ആരോപണം
ബിജെപി നേതൃത്വം ഉയര്‍ത്തുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.