തിരുവനന്തപുരം: ആംബുലന്‍സിൽ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി BJP സംസ്ഥാന ഉപാദ്ധ്യക്ഷന്‍ (BJP state Vice President)   എ എൻ രാധാകൃഷ്ണൻ (A N Radhakrishnan)...


COMMERCIAL BREAK
SCROLL TO CONTINUE READING

108 ആംബുലന്‍സിന്‍റെ ഫ്ലാഗ്ഓൺ വേളയിൽ കേരളത്തിന്‍റെ  പോലീസ് ചീഫ് പറഞ്ഞത് , പ്രത്യേക പരിശീലനം നേടിയവരായിരിക്കും 108 ആംബുലന്‍സിലെ ജീവനക്കാരെന്നാണ്. അവർ ഇത്രയധികം പരിശീലനം സിദ്ധിച്ചവരാണെന്ന് കേരളത്തിന് മനസ്സിലായത് പത്തനംതിട്ട ആറന്മുളയിലെ സംഭവത്തോടെയാണ്...!! അദ്ദേഹം പറഞ്ഞു. തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു   അദ്ദേഹത്തിന്‍റെ പ്രതികരണം.


കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം: 


 മഹാമാരിക്കെതിരെ ലോകം ഒന്നിച്ച് പോരാട്ടം നയിക്കുമ്പോൾ  സാംസ്ക്കാരിക സമ്പന്ന ആരോഗ്യ കേരളത്തിൽ "കോവിഡ് രോഗിയായ യുവതി ആംബുലന്‍സിൽ വച്ച് പീഡിപ്പിക്കപ്പെട്ടിരിക്കുന്നു...  അതും സർക്കാർ നിയന്ത്രണത്തിലുള്ള 108 ആംബുലന്‍സിൽ വച്ച്.... പ്രതി ഇതേ ആംബുലൻസ് ഡ്രൈവർ...!!


കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള കായംകുളം കീരീക്കാട് സ്വദേശി നൗഫലാണ് കോവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ചത്.   108 ആംബുലന്‍സിന്‍റെ ഫ്ലാഗ്ഓൺ വേളയിൽ കേരളത്തിന്‍റെ  പോലീസ് ചീഫ് പറഞ്ഞത് , പ്രത്യേക പരിശീലനം നേടിയവരായിരിക്കും 108 ആംബുലന്‍സിലെ ജീവനക്കാരെന്നാണ്. അവർ ഇത്രയധികം പരിശീലനം സിദ്ധിച്ചവരാണെന്ന് കേരളത്തിന് മനസ്സിലായത് പത്തനംതിട്ട ആറന്മുളയിലെ സംഭവത്തോടെയാണ്.


ഇതിൽ ഏറ്റവും എടുത്തു പറയേണ്ടുന്ന കാര്യം, അർദ്ധരാത്രി സ്ത്രീകളായ രോഗികളുമായി പോകുമ്പോൾ എന്തുകൊണ്ടാണ് പോലീസ് അവരെ പിൻതുടരാതിരുന്നത്. പലപ്പോഴും കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ വിവരങ്ങൾ അധികൃതരെ അറിയിച്ചാൽ മണിക്കൂറുകൾ കഴിഞ്ഞാണ് നടപടികൾ തുടങ്ങുന്നതു തന്നെ എന്ന വ്യാപക പരാതി നിലനിൽക്കുന്നു. ഇവിടേയും അങ്ങനെ സംഭവിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.


Also read: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി; വെട്ടേറ്റത് തലയില്‍


ഇതേ സംഭവം മറ്റൊരു സംസ്ഥാനത്താണ് സംഭവിച്ചിരുന്നതെങ്കിൽ ഇന്ന് കേരളത്തിൽ കരിദിനവും, ഐക്യദാർഢ്യ പ്രഖ്യാപനവും, ഇരയോടൊപ്പമെന്ന ബാനറും പ്രത്യക്ഷപ്പെടുമായിരുന്നു.  ഇതിപ്പോൾ നമ്പർ വൺ കേരളത്തിലായതു കൊണ്ട് ആരോഗ്യമന്ത്രിയും വായ് തുറക്കില്ലെന്നുറപ്പിക്കാം. പൊതുജന സേവനമേഖലയിൽ പ്രവർത്തിക്കുവാൻ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ക്രിമിനൽ പശ്ചാത്തലമെങ്കിലും പരിശോധിക്കാനുള്ള സാമാന്യബുദ്ധി മുഖ്യമന്ത്രിയുടെ, വെറും മന:സാക്ഷി സൂക്ഷിപ്പുകാൻമാത്രമായിരിക്കുന്ന ലോക്നാഥ് ബഹ്റയുടെ പോലീസിനുണ്ടാവേണ്ടതായിരുന്നു.


കേരളം മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുമ്പോൾ അവർക്ക് നൽകിയ ഓണക്കിറ്റിൽപ്പോലും അഴിമതി കാണിച്ച പിണറായിക്ക് ഇതൊരു സംഭവമല്ലായിരിക്കാം. നിമിഷംപ്രതി രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ മതാപിതാക്കളെ സംബന്ധിച്ച് ഞെട്ടലോടെയാണ് ഈ വാർത്തയെ സമീപിക്കുവാൻ സാധിക്കുകയുള്ളു .


Also read: ജോസ് കെ മാണി ഏതു പക്ഷത്തേയ്ക്ക്? ഇന്നറിയാം....!!


ഇത്രയും നിരുത്തരവാദപ്പെട്ട സംവിധാനത്തിലൂടെയാണ് സർക്കാർ നിരന്തരം " ഒന്നാം നമ്പർ കേരളമെന്ന് ഉദ്ഘോഷിക്കുന്നത്.ഈ കറുത്തദിനം ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഒരു ഭരണാധികാരിയുടെ കഴിവുകേടിനെയായിരിക്കുമെന്നു മാത്രം സൂചിപ്പിക്കട്ടെ. നമ്മുടെ മതാപിതാക്കളും സമൂഹവും ജാഗ്രതയോടെയിരിക്കണം. നമ്മുടെ സുരക്ഷ നമ്മുടെ മാത്രം കൈകളിലൂടെയാണെന്ന ചിന്തയോടെ....


ലോക ''ഒന്നാംനമ്പർതിലകം" സ്വയം ചാർത്തിയ പിണറായിയുടെ നെറ്റിയിലെനി തീരാകളങ്കത്തിന്റെ മുദ്ര. മഹാമാരിക്കെതിരെ ലോകം ഒന്നിച്ച്...

Posted by AN Radhakrishnan on Saturday, 5 September 2020