തിരുവനന്തപുരം: വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇപ്പോഴത്തെ രോഗ വ്യാപനത്തിൻ്റെ 
സാഹചര്യത്തിൽ മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ലക്ഷത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പരീക്ഷ എഴുതുന്നതിന് എത്തുന്നത്. സമ്പർക്കം വഴി കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ആശങ്കയിലാണ്. കേന്ദ്ര സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷകൾ നീട്ടിവച്ചിട്ടുണ്ട്. കേരളവും ആ മാർഗ്ഗം സ്വീകരിക്കണമെന്ന് സുധീർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പലയിടത്തും പൊതു ഗതഗാത സൗകര്യം ഇല്ലാത്തതിനാൽ നിരവധി വിദ്യാർത്ഥികൾക്ക്  സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും
കാലത്ത് 8.30 മുതൽ വൈകുന്നേരം ആറ് മണി വരെ നടക്കുന്ന പരീക്ഷകൾക്ക് അടുത്ത ജില്ലകളിലാണ് പലർക്കും സെന്റർ.  അതുകൊണ്ട് തന്നെ തലേ ദിവസം എത്തി ലോഡ്ജ്കളിലോ മറ്റോ താമസിക്കേണ്ടിവരും.  വൈകുന്നേരം ഏഴ് മണിക്ക് ശേഷം പല സ്ഥലത്തും യാത്ര വിലക്ക് ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് അന്ന് തിരിച്ച് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.ഈ സാഹചര്യത്തിൽ  തിരക്ക് പിടിച്ച് എൻട്രൻസ് പരീക്ഷ നടത്തുന്നത് പ്രതിസന്ധി വർധിപ്പിക്കും.


Also Read:കേരളത്തിലെ ഇഎസ്ഐസി ആശുപത്രികളിൽ കൊവിഡ് ടെസ്റ്റ്; കേന്ദ്ര തൊഴിൽ മന്ത്രിക്ക് കെ.സുരേന്ദ്രന്‍റെ കത്ത്!


 


രാജ്യത്ത് 17 ലക്ഷത്തിലധികം വിദ്യാർത്ഥികളെഴുതുന്ന ലോകത്ത് തന്നെ ഏറ്റവും ഉയർന്ന മത്സരക്ഷമതയുള്ള ജെഇഇ മെയിൻസ് സെപ്റ്റംബർ ആദ്യവാരവും അഡ്വാൻസ് പരീക്ഷ സെപ്റ്റംബർ അവസാന വാരവും   നടത്തുമെന്നാണ് കേ ന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
 നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന  ഈ എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷാ ഫലങ്ങളുടെ
അനുബന്ധമായി മാത്രമെ ഇൻഡ്യയിലെ എല്ലാ സയൻസ് , ടെക്നോളജി,എഞ്ചിനിയറിംഗ് ,കോളേജുകളിൽ വിദ്യാർത്ഥിക ളുടെഅഡ്മിഷൻ പൂർത്തി കരിക്കാനാവുകയുള്ളു.
ഐഐടികൾ, വിവിധ എൻഐടികൾ, ഐസറുകൾ, മറ്റു ദേശിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനുകൾക്ക് ശേഷം മാത്രമേ വിദ്യാർത്ഥികൾ KEAM ൻ്റെ കിഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  അഡ്മിഷൻ പരിഗണിക്കുകയുള്ളു.
 ഇൻഡ്യയിലെ മികച്ച കോളേജ് കളുടെ റാങ്കിംഗ്
കേന്ദ്ര മാനവശേഷി വകുപ്പിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവർക്ക്
(National Institute Ranking framework) ൽ (NIRF )  നിശ്ചയിച്ചിട്ടുണ്ട്. അതിൽ100 - റാങ്കിൽ താഴെ വരുന്ന
ഒരു വിദ്യാഭ്യാസ സ്ഥാപനവും KEAM ൻ്റെ പരിധിയിൽ നിലവിൽ ഇല്ല എന്നതു കൊണ്ടുതന്നെ കേരള എൻഞ്ചിനിയറിംഗ് എൻട്രൻസിന്റെ നടപടികൾ പൂർത്തികരിച്ചാലും മികച്ച അക്കാഡമിക് നിലവാരമുള്ള മറ്റ് കോളേജുകളിലെ അഡ്മിഷൻ തുടങ്ങുമ്പോൾ കുട്ടികൾ കൂട്ടമായി ദേശീയ നിലവാരമുള്ള അക്കാഡമിക് സ്ഥാപനങ്ങളിലേക്ക് തന്നെ പോകും. അത് ഇവിടുത്തെ കോളേജുകളെ പ്രതിസന്ധിയിലാക്കും. കൂടാതെ കേരളത്തിൽ വളരെ നേരത്തെ പ്രവേശനം നടന്നാൽ ഇവിടുത്തെ സർക്കാർ കോളേജുകളിലേക്ക് എല്ലാവരും പ്രവേശനം നേടുകയും സാധാരണ കുട്ടികൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുകയും ചെയ്യും.
ഈ സാഹചര്യം  ഒഴിവാക്കാൻ കൂടിയാണ് പ്രവേശന പരീക്ഷ നീട്ടി വെക്കണമെന്ന് അശ്യപ്പെടുന്നതെന്ന് സുധീർ പറഞ്ഞു.