സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിന്റെ മുഴുവൻ വീഡിയോയും ബിജെപി കോടതിയെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഎമ്മും വീഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നത്. കോടതി പ്രസം​ഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോ​ഗസ്ഥർ അത് നൽകാത്തത് ​ഗൗരവതരമാണെന്നും സുധീർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിന് തുല്ല്യമായ പ്രവർത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്. 2 മണിക്കൂർ 29 മിനുട്ടുള്ള മുഴുവൻ വീഡിയോയും പക്കലുണ്ടെന്നും ബിജെപി നേതാവ് അവകാശപ്പെടുന്നു.


ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എംഎൽഎ സ്ഥാനം രാജിവെക്കണം. കോടതി പ്രസംഗത്തിന്റെ വിശദാശംങ്ങൾ ആരാഞ്ഞിട്ടും പോലീസ് നൽകാൻ തയ്യാറാകാത്തത് ഗൗരവതരമാണെന്നും സുധീർ ചൂണ്ടിക്കാട്ടി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.