കണ്ണൂർ: കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകൻ രമിതിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മൻ രാജശേഖരൻ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുകയാണെന്നും, സര്‍ക്കാരിതിന്  കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നാളെ ഹര്‍ത്താലചരിക്കുന്നതെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.


Courtesy: Twitter/@BJP4Keralam

ഇന്ന് രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. തലക്കും കഴുത്തിനും വെട്ടേറ്റ ഇയാളെ ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം പാതിരിയോട് ബ്രാഞ്ച് സെക്രട്ടറി കെ.മോഹനന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥക്കു പിന്നാലെയാണ് രമിത്ത് കൊല്ലപ്പെട്ടത്. 


കണ്ണിൽ ചോരയില്ലാത്ത സിപിഎം ക്രൂരതയുടെ വ്യക്തമായാ രൂപമാണ് ഇന്ന് കണ്ണൂരിൽ നടന്ന കൊലപാതകം സാക്ഷ്യപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. 


2002ല്‍ സമാനരീതിയില്‍ രമിത്തിന്‍റെ അച്ഛന്‍ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയിരുന്നു.. ഇനി ആ കുടുംബത്തിൽ വൃദ്ധയായ ഒരമ്മ മാത്രമാണ് അവശേഷിക്കുന്നത്.


അതേസമയം, ഇന്നലെ രാത്രി രണ്ട് ബിജെപി പ്രവര്‍ത്തകുടെ വീടുകള്‍ക്ക് നേരെയും ബോംബെറുണ്ടായി. പാതിരിയാട് ലെനിന്‍ സെന്ററിന് സമീപം താമസിക്കുന്ന പവിത്രന്‍റെ വീടിന് നേരെയും അമൃത സ്‌കൂളിന് സമീപത്ത് താമസിക്കുന്ന രോഷിത് ബാബുവിന്‍റെ വീടിന് നേരെയുമാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിത്തെറിച്ച ചീളുകള്‍ തറിച്ച് പരിക്കേറ്റ പവിത്രന്‍റെ മകന്‍ സ്വാദി (17)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.