കോഴിക്കോട് : സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമവാഴ്ച ഉറപ്പ് വരുത്തുന്നതിനാണ് ഗവർണർ പദവിയിൽ ഇരിക്കുന്നതെന്നു കെ സുരേന്ദ്രൻ പറഞ്ഞു. ഗവർണർ നിയമമാണ് നടപ്പാക്കുന്നത് അതിൽ മുഖ്യമന്ത്രിയുടേത് പൊള്ളയായ വാദം മാത്രമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി ചാൻസലറുടെ അധികാരത്തിൽ കൈകടത്തുകയാണ്. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ പദവി മനസ്സിലാക്കുന്നില്ല. ഗവർണർ ഭരണഘടനാ ലംഘനമാണ് നടത്തിയതെങ്കിൽ നിയമപരമായി നേരിടുകയല്ലേ വേണ്ടത്. അല്ലാതെ പാർട്ടിക്കാരെ തെരുവിൽ ഇറക്കി പ്രതിഷേധിക്കുകയാണോ എന്നും കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.


മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുകയാണ് വേണ്ടത്.  ഇത്തരം വിഷയങ്ങളില്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.


അധാര്‍മ്മികമായ കാര്യങ്ങള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വര്‍ണക്കള്ളക്കടത്തും അനധികൃത നിയമനങ്ങളും നടന്നു. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരുമാണ്. മന്ത്രിമാര്‍ ഭരണത്തലവനെ അവഹേളിക്കുകയാണ്. അതിലെന്ത് ധാര്‍മ്മികതയാണ് ഉള്ളത് എന്നും സർക്കാർ ഇതിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും  കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.