Black Leopard: മൂന്നാറിൽ കരിമ്പുലി ഇറങ്ങി, മൂന്നാർ മേഖലയിൽ കരിമ്പുലിയെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ
ജർമ്മൻ സ്വദേശികളായ രണ്ട് സഞ്ചാരികളുമായി ട്രെക്കിങ്ങിന് പോയതിനിടെയാണ് കരിമ്പുലി ഇവരുടെ മുൻപിൽ എത്തിയത്, രാവിലെ ആറു മണിയോടെ ഇവർ സെവൻ മലയിൽ ട്രെക്കിങ്ങിനായി എത്തി
ഇടുക്കി: മൂന്നാറിൽ കരിമ്പുലി ഇറങ്ങി. ടുറിസ്റ് ഗൈഡ് ആണ്, മൂന്നാർ സേവൻമലയിൽ കരിമ്പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ പകർത്തി ഒന്നര വർഷം മുൻപ് രാജമലയിലെ കാമറയിൽ കരിമ്പുലിയുടെ ചിത്രം പതിഞ്ഞിരുന്നെന്ന് വനം വകുപ്പ്
ജർമ്മൻ സ്വദേശികളായ രണ്ട് സഞ്ചാരികളുമായി ട്രെക്കിങ്ങിന് പോയതിനിടെയാണ് കരിമ്പുലി ഇവരുടെ മുൻപിൽ എത്തിയത്, രാവിലെ ആറു മണിയോടെ ഇവർ സെവൻ മലയിൽ ട്രെക്കിങ്ങിനായി എത്തി. ഈ സമയം ഇവിടുത്തെ പുൽമേട്ടിൽ നിലയുറപ്പിച്ചിരിയ്കുകയായിരുന്നു പുലി.
ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. മൂന്നാർ മേഖലയിൽ മുൻപ് നാട്ടുകാർ കരിമ്പുലിയെ കണ്ടിട്ടില്ല.തോട്ടം മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രാജ് സംഘവും കരിമ്പുലിയെ കണ്ടത്. അതേസമയം മൂന്നാറിൽ ഇതാദ്യമായാണ് കരിമ്പുലിയെ കാണുന്നതെന്ന് ഗൈഡ് രാജ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.