തിരുവനന്തപുരം: നെയ്യാറ്റിൻകര പത്താംകല്ലിൽ അപകടമുണ്ടാക്കിയ KSRTC ബസ്സ് ബ്ലാക് ലിസ്റ്റിൽപ്പെട്ടതിന് തെളിവുകൾ. നിയമ ലംഘനങ്ങൾക്കെതിരെ പലതവണ മോട്ടോർ വാഹന വകുപ്പ് കണ്ണടക്കുകയായിരുന്നുവെന്നാണ് സീ മലയാളം ന്യൂസിന് കിട്ടിയ വിവരം.. പുക പരിശോധന നടത്താനുള്ള കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ല. രാത്രിയോടെ ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mockdrill Accident: മോക്ക്ഡ്രില്ലിനിടെ മരണം, വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്


KL 15 A 1278 എന്ന കെഎസ്ആർടിസി ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടതിന് തെളിവുകൾ. കവടിയാറിൽ അമിതവേഗത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയെങ്കിലും കെഎസ്ആർടിസി പിഴ ഒടുക്കിയില്ല. 2019  ഓഗസ്റ്റിലായിരുന്നു നിയമന ലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് ബസിന് പിഴയിട്ടത്. മാത്രമല്ല ബസ്സിന്റെ പുക പരിശോധനക്കുള്ള കാലാവധി അവസാനിച്ചിട്ടും അതും ഒടുക്കിയില്ല.  ഇന്നലെ രാത്രി 10:55 ഓടെയാണ് ഒരേ ദിശയിൽ പോവുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റും കാറും തമ്മിൽ കൂട്ടിയിടിച്ചത്. ദേശീയപാതയിൽ നെയ്യാറ്റിൻകര പത്താംകല്ലിലാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി നെയ്യാറ്റിൻകരയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻവശം കെഎസ്ആർടിസി ബസ്സിന് പുറകിൽ ഇടിച്ചുകയറുകയായിരുന്നു.


Also Read:  Gajlakshmi Raj Yog: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലോട്ടറി ഭാഗ്യം, ഗജലക്ഷ്മി രാജ യോഗത്തിലൂടെ ലഭിക്കും വൻ സമ്പത്ത്! 


ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു.എന്നാൽ കാർ യാത്രക്കാർ ഉൾപ്പെടെ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് യന്ത്ര സാമഗ്രഹികളുമായി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മെക്കാനിക്കൽ ജീവനക്കാരെത്തിയാണ് കാർ ബസ്സിൽ നിന്നും വേർപ്പെടുത്താൻ കഴിഞ്ഞത്.  അതേസമയം സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മരണം പോലും സംഭവിക്കുകയും ചെയ്തിട്ടും നിയമലംഘനങ്ങൾ തുടരുകയാണ്. സർക്കാർ വാഹനമായതിനാൽ നിയമലംഘനങ്ങൾക്കിരെ കർശന പരിശോധന നടത്താതെ അധികൃതർ അലംഭാവം കാണിക്കുന്ന പതിവ് സംഭവങ്ങളുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.