കോട്ടയം: നാല് മണിക്കൂർ തുടർച്ചയായി കണ്ണുകെട്ടി ഇന്ദ്രജാല പ്രകടനം. ഇന്ദ്രജാല പ്രകടനത്തിൽ അത്ഭുതങ്ങൾ തീർക്കുന്ന മനുഷ്യൻ. ഡോ. ടിജോ വർഗീസിൻ്റെ അത്ഭുതപ്രകടനങ്ങൾ കണ്ടാൽ ആരുമൊന്ന് ഞെട്ടി പോകും. കണ്ണുകെട്ടി ജാലവിദ്യ പ്രകടനങ്ങളിൽ വിസ്മയങ്ങൾ തീർക്കുകയാണ് ടിജോ. പത്താം ക്ലാസിൽ തുടങ്ങിയതാണ് മാജിക് പഠനം. മാജിക്കിനോടുള്ള അടങ്ങാത്ത കമ്പം ടിജോയെ ഈ രംഗത്തേക്ക് അടുപ്പിച്ചു. ഓരോ പ്രകടനങ്ങൾ കഴിയുമ്പോഴും ക്രിയാത്മകമായി പുതുതായി എന്തുചെയ്യാം എന്നാണ് ടിജോയുടെ ചിന്ത. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവല്ല സ്വദേശിയായ ടിജോ ബിസിനസ്സ് ആവശ്യാർഥം കോയമ്പത്തൂരിലാണ് സ്ഥിരതാമസം. യുവ മജീഷ്യനായ ടിജോ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ ഇതിനോടകം തന്നെ ഇന്ദ്രജാല പ്രകടനങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും വേൾഡ് റെക്കോർഡും സ്വന്തമാക്കിയ ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ ടിജോയെ തേടിയെത്തിയിട്ടുണ്ട്. ലോക റെക്കോർഡുകൾ ഉൾപ്പടെ സ്വന്തമാക്കാൻ ചിട്ടയായ പരിശീലനമാണ് ടിജോ നടത്തിയത്.


ആദ്യം ഒരു മണിക്കൂർ കണ്ണുകെട്ടി ജാലവിദ്യ അവതരിപ്പിച്ചു. പിന്നീട് അത് മൂന്ന് മണിക്കൂർ നീട്ടി. അതിനുശേഷം നേരത്തേ ഉണ്ടായിരുന്ന ചരിത്രം തിരുത്തി നാല് മണിക്കൂർ കണ്ണുകെട്ടി പ്രകടനം. കണ്ണുകൾ മൂടിക്കെട്ടി വൈൻ ഗ്ലാസുകൾ ഉടച്ചും കറങ്ങുന്ന ക്ലോക്കിൽ സെക്കൻഡ് സൂചികൾ പ്രേക്ഷകർ പറയുന്ന സമയത്ത് നിർത്തിയുമൊക്കെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ടിജോ. ഇരുപത് വർഷത്തോളമായി മാജിക് അവതരിപ്പിക്കുന്നുണ്ട് ഇദ്ദേഹം.


ടി.വി.തോമസ് മോളി തോമസ് ദമ്പതിമാരുടെ മകനായ ടിജോ തിരുവല്ല കാവുംഭാഗം സ്വദേശിയാണ്. ഭാര്യ പിങ്കി വർഗീസും മക്കളായ കറ്റേലിൻ മരിയം വർഗീസും കെല്ലൻ ഗീവർഗീസും ജാലവിദ്യയ്ക്ക് പിന്തുണയായി കൂടെയുണ്ട്. കോയമ്പത്തൂരിൽ ഭാരത് ഇലക്ട്രിക്ക് മോട്ടോഴ്സ് എന്ന സ്ഥാപനം നടത്തുന്ന ടിജോ ബിസിനസ്സും ഇന്ദ്രജാല വിദ്യയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നു. ആധുനിക സമൂഹം മയക്കുമരുന്നിനും ലഹരിപദാർത്ഥങ്ങൾക്കും വിധേയപ്പെടുമ്പോൾ അവരെ അത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കാൻ ബോധവൽക്കരണ പരിപാടികളും ടിജോ നടത്തിയിരുന്നു. കണ്ണുകെട്ടി സൈക്കിൾ ചവിട്ടിയായിരുന്നു ബോധവത്ക്കരണ പ്രവർത്തനത്തിനൊപ്പം പങ്കാളിയായത്. കോവിഡ് കാലത്ത് നിർധനരായ നിരവധി പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തും നിരാലംബർക്കും ആലംബഹീനർക്കും സ്വാന്ത്വനമേകിയും ടിജോ തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.