തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിനെ (45) ആണ് കാണാതായത്. ബെനഡിറ്റിനെ കൂടാതെ അന്തോണീസ്, സഹായം, ലൂയിസ് തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. രണ്ടുപേരെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തുകയും മറ്റൊരാൾ കടലിൽ ഉണ്ടായിരുന്ന മറ്റൊരു വള്ളത്തിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. രാവിലെ 6 15 ഓടു കൂടിയായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. കാണാതായ ബെനഡിറ്റിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. വള്ളത്തിലുണ്ടായിരുന്നവരെല്ലാം അഞ്ചുതെങ്ങ് സ്വദേശികളാണ്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.