കോട്ടയം: കോടിമതയിൽ നിന്ന് ബോട്ട് സർവ്വീസ് പുനരാംരംഭിച്ചു. കൊടൂരാറ്റിൽ പോള നിറഞ്ഞതും ജലപാതയിലെ പൊക്കു പാലം തകരാറിലായതും മൂലം ഏപ്രിൽ മുതൽ ആലപ്പുഴയ്ക്കുള്ള ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവീസ് കോടിമതയിൽ എത്തുന്നില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.45-നാണ് ആദ്യ സർവീസ് നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊടൂരാറ്റിലെ പോളനിറഞ്ഞത് കാരണം ഏപ്രിൽ പകുതിയോടെയാണ് കോടിമതയിൽ നിന്നുള്ള ബോട്ട് സർവീസ് നിർത്തി വെച്ചത്. കോടിമത മുതൽ വെട്ടിക്കാട്ട് മുക്ക് വരെ പോള നിറഞ്ഞത് കാരണം കാഞ്ഞിരത്തു നിന്നാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. കോടിമതയിൽ നിന്നുള്ളവർക്ക് ബോട്ടിൽ കയറമെങ്കിൽ കാഞ്ഞിരത്ത് എത്തേണ്ട സ്ഥിതിയായിരുന്നു. പോള നീക്കി ജലഗതാഗതം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു.


ഇതോടെയാണ് കോട്ടയത്തെ നദീസംയോജ പദ്ധതി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തോട് തെളിച്ച് പോള നീക്കിയത്. ഇതിനുശേഷം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പൊക്കു പാലം കേടായത് ബോട്ട് സർവ്വിസിന് തടസമായി. കഴിഞ്ഞ ദിവസം പൊക്കു പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതോടെയാണ്  കോടിമതയിൽ നിന്ന് സർവ്വീസ് പുനരാരംഭിച്ചത്. 


വെള്ളിയാഴ്ച രാവിലെ 6.45 നാണ് ആദ്യ സർവീസ് പുറപ്പെട്ടത്. കൊടിമതയിൽ നിന്ന് ദിവസം 5 സർവീസാണുള്ളത്. പോള ശല്യം ഒഴിഞ്ഞ് ബോട്ട് സർവീസ് പുനരാരംഭിച്ചതോടെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.