കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകി. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തേ താൻ ബോബി ചെമ്മണൂരിൽനിന്ന് നേരിട്ട ദ്വയാർ‍ഥം കലർന്ന ലൈംഗികാധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും അടക്കമുള്ളവ വ്യക്തമാക്കിയാണ് ഹണി റോസ് പൊലീസിനു പരാതി നല്‍കിയത്. കണ്ണൂർ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലർന്ന പരാമർശങ്ങളുടെയും മറ്റും ഡിജിറ്റൽ തെളിവുകളും ഹാജരാക്കി.  തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി തംപ്നെയിൽ സൃഷ്ടിച്ച് ഈ പരാമർശങ്ങൾക്ക് പ്രചാരം നൽകിയ ഇരുപതോളം യുട്യൂബ് ചാനലുകൾക്കെതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്.


ഇതിനു പിന്നാലെയാണ് ഹണി റോസ് ഇന്ന് മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി നൽ‍കിയത്. ഇതിലെ വിശദാംശങ്ങൾ പുറത്തു വരില്ലെങ്കിലും പൊലീസ് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഏതൊക്കെ കുറ്റങ്ങൾ ഉൾ‍പ്പെടുത്തണം എന്നത് തീരുമാനിക്കുക. നിലവിൽ ലൈംഗികമായി അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ബിഎൻഎസിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.