തൃശൂർ: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവൽ 'സൺ ബേൺ' തൃശൂരിലേക്ക് മാറ്റി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിൽ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെയും ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെർഫോമൻസുമുണ്ടാകും. ഡിസംബർ 31ന് വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി. 5000 മുതൽ 10,000 വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് എടുത്ത് പ്രവേശിക്കാം. തൃശൂർ കോർപ്പറേഷൻ, വ്യാപാരി വ്യവസായി തൃശൂർ ജില്ലാ സമിതി, ഇവന്റ് മാനെജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പരിപാടി മേപ്പാടിയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. തുടർന്ന് മേപ്പാടിയിൽ പരിപാടി നടക്കാനുള്ള അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ച പ്രദേശത്തിന് കിലോമീറ്ററുകള്‍ മാറിയായിരുന്നു 20,000 പേർ പങ്കെടുക്കുന്ന പരിപാടി നടത്താനിരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സർക്കാർ സംവിധാനങ്ങളുടെ അനുമതി കൂടാതെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.