തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങിൽ നിന്ന് കാണാതായ മാമ്പള്ളി സ്വദേശി സജിൻ ആന്റണി (34) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് ആറ് മണിയോടെ കണ്ടെത്തുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി. ഭാര്യ ജോബി, സഹോദരൻ അജൻ ആന്റണി. കാണാതായ ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചുതെങ്ങ് കടലിലും പുത്തന്‍തോപ്പ് കടലിലും ഇന്നലെ ഉണ്ടായ അപകടങ്ങളിലാണ് മൂന്ന് പേരെ കാണാതായത്. ഇതിലൊരാളുടെ മൃതദേഹമാണ് ഇപ്പോൾ ലഭിച്ചത്. കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. 


Also Read: കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി


 


ക്രിസ്മസ് ദിനമായ ഇന്നലെ, ഡിസംബർ 25 നായിരുന്നു അപകടം ഉണ്ടായത്. മത്സ്യത്തൊഴിലാളികൾ പറയുന്നത് അനുസരിച്ച് വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിന് കാരണമായത്. തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശി ശ്രേയസ് (16), കണിയാപുരം സ്വദേശി സാജിദ് (19) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. 


ഇന്നലെ തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത് 38 വയസ്സായിരുന്നു.   ഇന്നലെ വൈകിട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.