ആലപ്പുഴ: ആശുപത്രിയിൽ കൊണ്ടുപോകും വഴി തോട്ടപ്പള്ളി പാലത്തിൽനിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) മരിച്ചത്. നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാൻക്രിയാസ് അസുഖ ബാധിതനായിരുന്നു അഖിൽ. അസുഖം കൂടിയതിനെ തുടർന്ന് രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് അഖിലിനെ കൊണ്ടുപോകും വഴിയാണ് സംഭവം. കാറിൽ കൊണ്ടുപോകുന്ന വഴി ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും അഖിൽ കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.