കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ ഒഞ്ചിയത്ത് ആര്‍എംപി പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെ ബോംബേറ്.  ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. മാത്രമല്ല വടകര മേഖലയില്‍ വ്യാപക സംഘര്‍ഷവും ഉണ്ടായി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം–ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു.


വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെയും ബോംബേറുണ്ടായി, ആര്‍ക്കും പരിക്കില്ല.