Kannur Blast | ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ കണ്ണൂരിൽ സ്ഫോടനം
ഇവരുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. എട്ട് പേര്‍ ഒരുമിച്ച് വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസിച്ചത്. ഇവിടെയാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്
കണ്ണൂര്‍: ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടയിൽ കണ്ണൂരിൽ സ്ഫോടനം. പാട്യം മൂഴിവയലിലാണ് സംഭവം. അസം സ്വദേശിക്കും കുട്ടികള്‍ക്കും സ്ഫോടനത്തിൽ പരിക്കേറ്റു. അസം സ്വദേശിയായ സെയ്ദ് അലി(48)യുടെ കൈക്കാണ് പരിക്കേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളില്ല.
ഇവരുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. എട്ട് പേര്‍ ഒരുമിച്ച് വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസിച്ചത്. ഇവിടെയാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ആക്രി സാധനങ്ങൾക്കിടയിൽ നിന്ന് കിട്ടിയ വെള്ളക്കുപ്പി തുറന്നപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്. പൊട്ടിയത് ബോബ് തന്നെയാണെന്നാണ് നിഗമനം. കതിരൂര്‍ പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..