തിരുവനന്തപുരം: ബോട്ടിൽ ആർട്ടിലിലൂടെ നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു അധ്യാപിക. കുടപ്പനക്കുന്ന് പെരിങ്ങംകോണം സ്വദേശി സുമി സുഭാഷ് കുമാറാണ് ബോട്ടിലിൽ 75 ഗാന്ധി സൂക്തങ്ങൾ കോറിയിട്ട് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ബോട്ടിലിൽ 75 ഗാന്ധി സൂക്തങ്ങൾ എഴുതിയ സുമിയെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്ന നേട്ടമാണ്. അഭിനന്ദനവുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും സുമിയെ കാണാനെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളിൽ പഠിക്കുന്ന കാലത്താണ് സുമി ആദ്യമായി ബോട്ടിൽ ആർട്ട് പരീക്ഷിക്കുന്നത്. അങ്ങനെ ഇതിൽ വ്യത്യസ്തകൾ കണ്ടെത്താൻ ശ്രമം തുടങ്ങി. ബോട്ടിൽ ആർട്ടിനായുള്ള പണികൾ പല ഘട്ടങ്ങളിലായി ആരംഭിച്ചു. അധ്യാപനത്തിലേക്ക് എത്തിയപ്പോഴും സുമി തന്റെ ആ​ഗ്രഹം ഉപേക്ഷിച്ചില്ല. പിന്നീട്, ലോക്ഡൗൺ കാലത്താണ് ബോട്ടിൽ ആർട്ടിൽ ഗാന്ധി സൂക്തങ്ങൾ രചിച്ചാലോ എന്ന ആലോചനയുണ്ടാകുന്നത്. ഇതിന് കുടുംബവും പച്ചക്കൊടി കാട്ടിയതോടെ ചതുരാകൃതിയിലുള്ള കുപ്പിയുടെ നാല് വശങ്ങളിലായി സുമി ഗാന്ധി സുക്തങ്ങൾ കോറിയിട്ടു.



വായിക്കാൻ ഇഷ്ടമുള്ള സുമി താൻ വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട ഉദ്ധരണികളും സംഭാഷണങ്ങളും ബോട്ടിലിൽ കുറിച്ചിടാറുണ്ട്. ഗാന്ധിജിയുടെ പുസ്തകം കഴിഞ്ഞാൽ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൻ്റെ പുസ്തകങ്ങളാണ് സുമിക്ക് വായിക്കാനേറെ ഇഷ്ടം. ലോക്ഡൗൺ കാലത്ത് ബോട്ടിൽ ആർട്ടിലൂടെ വരുമാനം കണ്ടെത്താനും കഴിഞ്ഞു.



ആദ്യ ഘട്ടത്തിൽ മൂന്ന് ദിവസമെടുത്താണ് സുമി 75 സൂക്തങ്ങൾ ബോട്ടിലിൽ എഴുതിയത്. ഇത് പിന്നീട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനായ അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് ഒരൊറ്റ ദിവസമെടുത്ത് വീണ്ടും തയ്യാറാക്കിയതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം സുമിയെ തേടിയെത്തുകയായിരുന്നു.



പേരൂർക്കട എകെജി നഗറിലെ സ്കൂൾ ഓഫ് ലേണിങ്ങിലെ അധ്യാപികയാണ് സുമി. പിതാവ് സുഭാഷ്കുമാറും അമ്മ സുമകുമാരിയും സഹോദരിയും എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്. ടൈൽസ് പണി ചെയ്തിരുന്ന സുഭാഷ്കുമാറിന് കണ്ണിനു കാഴ്ചക്കുറവ് സംഭവിച്ചതോടെ വീടിനടുത്തുള്ള കടയിലാണ് ജോലി നോക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ