കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിൽ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു കൊച്ചിയിൽ എത്തിയത്. വിദേശത്ത് ഒളിവിലായിരുന്നു വിജയ് ബാബു. യുവനടി പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് നടൻ തിരിച്ചെത്തുന്നത്. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇയാൾ തിരിച്ചെത്താൻ തയാറായത്. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നാണ് കൊച്ചിയിലെത്തിയ ശേഷം വിജയ് ബാബു പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ട് ദിവസത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. ജൂൺ രണ്ട് വ്യാഴാഴ്ച വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. നാട്ടിലെത്തിയാൽ ഉദ്യോ​ഗസ്ഥന് മുൻപിൽ ഹാജരാകാൻ വിജയ് ബാബുവിനും നിർദേശം നൽകിയിട്ടുണ്ട് കോടതി. അറസ്റ്റ് തടഞ്ഞെങ്കിലും വിജയ് ബാബുവിനെ ഈ രണ്ട് ദിവസം അന്വേഷണം സംഘത്തിനെ ചോദ്യം ചെയ്യാനാകുമെന്നും അതിനായി പ്രതി പോലീസ് ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. 



Also Read: Vijay Babu Sexual Assault Case : എയർപ്പോർട്ടിലെ അറസ്റ്റ് എന്തിന്? ആദ്യം പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി


അതേസമയം വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. ഇമിഗ്രേഷൻ വിഭാഗത്തെയും അറസ്റ്റിൽ നിന്ന് വിലക്കിയിട്ടുണ്ട്. 


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.