കോട്ടയം:  കാറപകടത്തിൽ മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവർ മരിച്ച സംഭവത്തിൽ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. 0.5 മി.ഗ്രാം എംഡിഎംഎയാണ് വാഹനത്തിൽ നിന്നും കണ്ടെത്തിയത്.  പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവർ രാഹുൽ മരിച്ചിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. പട്ടിത്താനം ബൈപ്പാസിലാണ് അപകടം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുന്ന വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം ഉണ്ടായത്. രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.  കാറിന്റെ പിൻസീറ്റിൽ രാഹുൽ എത്തുന്ന ഭാഗത്താണ് ഇടിയേറ്റത്‌.  ഉടൻ തന്നെ ഗുരുതരമായി പെരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിരുന്നു,  അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.