തിരുവനന്തപുരം : സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിൽ (Kerala Home Department) വീഴചകളെന്ന് സമ്മതിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran). ആര് ആഭ്യന്തരം ഭരിച്ചാലും വീഴചകൾ പരിഹരണക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സീ മലയാളം ന്യൂസിന്റെ ഞാൻ പറയട്ടെ എന്ന പ്രത്യേക അഭിമുഖ പരിപാടിയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർത്തിയത്. അതേസമയം ആഭ്യന്തര വകുപ്പ് സിപിഐ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് വലിയ സ്വപ്നങ്ങൾ കാണാൻ ഇല്ലയെന്നായിരുന്നു കാനത്തിന്റെ മറുപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

"പോലീസിൽ ഉണ്ടാകുന്ന വീഴ്ചകൾ എല്ലാക്കാലത്തുമുണ്ട്, ആര് ഭാരിച്ചാലും വീഴ്ചയുണ്ടായാൽ അത് കണ്ടെത്തി പരിഹാരം കാണണം" കാനം രാജേന്ദ്രൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


ALSO READ : ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട് 


ആഭ്യന്തര വകുപ്പ് ആര് കൈകാര്യം ചെയ്താലും വീഴ്ച പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നു കാനം പറഞ്ഞു. സീ മാലയാളം ന്യൂസിലെ ഞാൻ പറയട്ടെയിലായിരുന്നു കാനത്തിന്റെ വിമർശനം. എല്ലാ കലാത്തും പോലീസിൽ പ്രശനങ്ങള്‍ ഉണ്ടാകാറുണ്ട്. ആഭ്യന്തരവകുപ്പ് സിപിഐ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്  വലിയ സ്വപ്നങ്ങൾ കാണാനില്ലെന്നും കാനം പ്രതികരിച്ചു.


കൂടാതെ ലോകായുക്ത വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരെയാണ് സിപിഐ എന്നും കാനം വ്യക്തമാക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് മുന്നണിയിൽ ചർച്ചയുണ്ടായിട്ടില്ല. ഓർഡിനൻസ് എന്തിനാണെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സിപിഐയുടെ നിലപാട് നിയമസഭയിൽ വ്യക്തമാക്കുമെന്ന് കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. 


ALSO READ : KT Jaleel Lokayukta Controversy | ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു; ജലീല്‍ സര്‍ക്കാരിന്റെ ചാവേര്‍ : വി ഡി സതീശൻ


മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്തിട്ടുണ്ടെൽ സ്വഭാവികമായും സിപിഐ മന്ത്രിമാർ അഭിപ്രായം പറഞ്ഞു കാണും . മന്ത്രി സഭയ്ക്കുള്ളിൽ എന്ത് പറഞ്ഞു എന്നത് ഞാൻ ഇപ്പോൾ പറയുന്നത് ശരിയല്ല. കേന്ദ്ര ഗവൺമെന്റിന് എതിരായ പോരാട്ടം നിയമം  ഭേതഗതി വരുത്തിയല്ല ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം ജനങ്ങളെ അണി നിരത്തി ചെറുക്കുക എന്നതാണ്. അതാണ് ഇവിടെ വേണ്ടതെന്നും കാനം കൂട്ടിച്ചെർത്തു.


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായിട്ടുള്ള പ്രത്യേക അഭിമുഖം ഞാൻ പറയട്ടെ ഇന്ന് വൈകിട്ട് നാല് മണിക്ക് സീ മലയാളം ന്യൂസിൽ സംപ്രേഷണം ചെയ്യും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.