ചെന്നൈ : മുതിർന്ന സിപിഎം നേതാവും  കേരളത്തിലെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69-കാരനായ കോടിയേരി ബാലകൃഷ്ണൻ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് അന്ത്യം. സിപിഎം പിബി അംഗം കൂടിയാണ് കോടിയേരി. മരണ വാർത്ത ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് തവണ സിപിഎമ്മന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി വി എസ് അച്ചുതാനന്ദൻ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു. വിഎസ് മന്ത്രിസഭയിൽ രണ്ടാം പോർട്ട്ഫോളിയോ ആയ ആഭ്യന്തര വകുപ്പ് കോടിയേരിയാണ് കൈകാര്യം ചെയ്തത്. അഞ്ച് തവണ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിട്ടുണ്ട്.  


കോടിയേരിയുടെ മൃതദേഹം നാളെ ഒക്ടോബർ രണ്ടിന് കണ്ണൂരിലെത്തിക്കും. നാളെ പൂർണ്ണമായും തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്നാം തീയതി തിങ്കളാഴ്ച കോടിയേരി മാടപ്പീടികയിലെ വസതിയിൽ രാവിലെ പത്ത് മണി വരെ പൊതുദർശനം. രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പയ്യാമ്പലത്ത് വച്ച് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലെത്തും.


ഇതൊരു ബ്രേക്കിങ് ന്യൂസാണ്; കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.