തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പങ്കിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ (M Sivasankar) സസ്പെൻഷൻ പിൻവലിച്ചു. ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശ മുഖ്യമന്ത്രി ഒപ്പുവെച്ച് ഉത്തരവ് പുറത്തിറങ്ങി. ശിവശങ്കറിന്റെ തസ്തികയെ പറ്റിയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടര്‍ന്ന് 2019 ജൂലൈ 14ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. നേരത്തെ രണ്ട് തവണ ശിവശങ്കറിന്റെ സസ്പെൻഷൻ സംസ്ഥാന സർക്കാർ നീട്ടിയിരുന്നു. പ്പോള്‍ രണ്ട് വര്‍ഷത്തിലധികമായി അദ്ദേഹം സസ്‌പെന്‍ഷനിലാണ്.


ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സർവീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയത്. കൂടാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലവിൽ അവ്യക്തത തുടരുകയുമാണെന്ന് സമിതി വിലയിരുത്തി. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. 


അഖിലേന്ത്യാ സര്‍വീസ് മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെങ്കിലും പിന്‍വലിക്കണമെങ്കിലും മുഖ്യമന്ത്രിയുടെ അനുമതി വേണം. അതിനാലാണ് ചീഫ് സെക്രട്ടറിയുടെ ശിപാർശ ഫയൽ മുഖ്യമന്ത്രിയുടെ മേശപുറത്തെത്തിയത്.


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.