ആലപ്പുഴ :  ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടി. ഡിസംബർ 22 രാവിലെ ആറ് മണിവരെയാണ് ജില്ല കലക്ടർ പ്രഖ്യാപിച്ചിരിക്കുന്ന 144 നീട്ടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർവകക്ഷി യോഗം നാളെ ഡിസംബർ 21ന് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടാണ് ജില്ല ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.  12 മണിക്കൂറിനിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമധാനം പുനഃസ്ഥാപ്പിക്കാനാണ് കലക്ടർ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചത്. എന്നാൽ ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുക്കില്ലയെന്ന് അറിയിച്ചതോടെ നാളെ ഡിസംബഡ 21ന് സർവകക്ഷി യോഗം മാറ്റി തീരുമാനിക്കുകയാണ്.


ALSO READ : Alappuzha Double Murder : ആലപ്പുഴ ഇരട്ടകൊലപാതകങ്ങൾ : സംസ്ഥാനത്ത് അതീവജാഗ്രത, കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി


അതേസമയം ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിൻറെ കൊലപാതകത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടൻ,പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.


ALSO READ : Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?


കൊലപാതകത്തിൽ ഇരുവരും ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയതെന്ന് ആലപ്പുഴ എസ്.പി വി.ജയ്ദേവ് പറഞ്ഞു. അതേസമയം ഷാനിനെ ഇടിച്ചിട്ട കാറും പോലീസ് കണ്ടെത്തി. കണിച്ചു കുളങ്ങരയിൽ നിന്നാണ് കാർ കണ്ടെത്തിയതെന്നാണ് സൂചന. അറസ്റ്റിലായ പ്രസാദാണ് കാർ എത്തിച്ചതെന്നും പോലീസ് പറയുന്നു. ബേബി എന്നയാളുടെ പേരിലുള്ള വാഹനമാണിത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.