Pc George: വിദ്വേഷ പ്രസംഗകേസിൽ പിസി ജോർജ്ജിന് ജാമ്യം
അതേസമയം കോടതി നിർദ്ദേശിക്കുന്ന ഏത് ഉപാധികളും അംഗീകരിക്കാൻ താൻ തയ്യറാണെന്ന് പിസി ജോർജ്ജും കോടതിയെ ബോധിപ്പിച്ചു
കൊച്ചി: വിദ്വേഷ പ്രസംഗകേസിൽ പിസി ജോർജ്ജിന് ജാമ്യം. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.പ്രായം കണക്കിലെടുത്താണ് ജാമ്യമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം കോടതി നിർദ്ദേശിക്കുന്ന ഏത് ഉപാധികളും അംഗീകരിക്കാൻ താൻ തയ്യറാണെന്ന് പിസി ജോർജ്ജും കോടതിയെ ബോധിപ്പിച്ചു. തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്.
Also Read: വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും, പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ
പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിക്കുകയും ഇന്നലെ രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ശേഷം ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...