Kochi : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ഹർജി സമർപ്പിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും. തൃശൂരിലെ ചികിത്സ നീതി എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവന്തപുരത്തെ ട്രിപ്പിൾ ലോക്ഡൗണും കോവിഡ് പ്രൊട്ടോക്കോളും തുടങ്ങിയ നിയന്ത്രണങ്ങൾ പാലിച്ച് ജനം വീടുകൾക്കുള്ളിൽ ഒതുങ്ങി ഇരിക്കുമ്പോൾ മുഖ്യമന്ത്രി പാർട്ടി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് വിപുലമാക്കിന്നതിനെതിരെ സമൂഹമാധ്യമങ്ങൾ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട് 140 എൽഎംഎമാരെയും 20 എംപിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ചേർത്ത് 500 പേരെ പങ്കെടുപ്പിച്ചാണ് സർക്കാർ ഈ കോവിഡുക്കാലത്ത് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


എന്നാൽ ഈ 500 പേരെന്ന് കണക്ക് വളരെ ചെറുതാണെന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും മുന്നോട്ട് വെക്കുന്ന ന്യായികരണം. 5000 പേർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിൽ 500 പേർക്കമാ മാത്രമാണ് പ്രവേശന അനുമതിയുള്ളതെന്ന് സിപിഎം വാദിക്കുന്നത്. എന്നാൽ ഈ തിരുമാനത്തോടെ പല മേഖലയിൽ നിന്നും എതിർപ്പാണ് ഉയർത്തുന്നത്..


അതേസമയം സർക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷം എതിർക്കുകയും ചെയ്തു. യുഡിഎഫ് നേതാക്കൾ ആരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മാധ്യമങ്ങളോടായി പറഞ്ഞു. തങ്ങൾ മുഖ്യമന്ത്രി പറഞ്ഞത് വൃഛ്വലായി ടിവിയിലൂടെ സത്യപ്രതിജ്ഞ കണ്ടോളാമെന്ന് ഹസ്സൻ വ്യക്തമാക്കുകയും ചെയ്തു.


സർക്കാരിന്റെ ഈ തീരുമാനത്തോട് പല മേഖലയിൽ നിന്നാണ് എതിർപ്പ് ഉയരുന്നത്. നടി പാർവതി തിരുവോത്തും സർക്കാരിന്റെ  തീരുമാനത്തെ എതിർത്തും ട്വിറ്ററിൽ  പോസ്റ്റിട്ടിരുന്നു.


മെഡിക്കൽ അസ്സോസിയേഷനായി ഐഎംഎയാണ് സർക്കാരിന്റെ ഔദ്യോഗിക തീരുമാനം എത്തുന്നതിന മുമ്പ് പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാൽ അത് നിരാകരിച്ച മുഖ്യമന്ത്രി ഇന്നലെ നടത്തിയ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് മെയ് 20ന് നടത്താൻ തീരുമാനിച്ചരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഔദ്യോഗികമായി അറിയിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ 500 പേർ എന്ന സംഖ്യ ചെറുതാണെന്ന് മുഖ്യമന്ത്രി നൽകുന്ന ന്യായികരണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക