ലോക കേരളസഭയ്ക്കായുള്ള ബജറ്റ് വിഹിതം പ്രവാസി ക്വാറന്റയിനായി ഉപയോഗിക്കണം...
ഒരു കോവിഡ് രോഗിയുടെ ചികിത്സക്കായി ശരാശരി 25000 രൂപ ചിലവിടുന്നൂവെങ്കി ല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 1000 രോഗികള്‍ക്ക് ചികിത്സാ ചിലവിനായി ആകെ രണ്ടരക്കോടി രൂപ മാത്രമാണ് ചിലവായിട്ടുള്ളത്.
സംസ്ഥാനത്തിനും പ്രവാസികള്‍ക്കും പ്രത്യേകിച്ച് യാതൊരു പ്രയോജനവും ചെയ്യാത്ത ലോക കേരള സഭ പിരിച്ചു വിടണമെന്നും അതിനായി ബജറ്റി ല്‍ നീക്കിവച്ചിട്ടുള്ള വിഹിതം കോവിഡ് മൂലം മടങ്ങിവരുന്ന പ്രവാസികളുടെ ക്വാറന്റ്റയിനും ചികിത്സയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ആവശ്യപ്പെട്ടു.
ലോക കേരള സഭയ്ക്കായി ചിലവഴിച്ച തുക ഉണ്ടായിരുന്നെങ്കി ല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവ ന്‍ പ്രവാസി സഹോദരങ്ങളെയും സൗജന്യമായി നാട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നു.
മടങ്ങി വരുന്ന പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ഗള്‍ഫ് രാജ്യങ്ങളിലെ അസംഘടിതമേഖലയി ല്‍ ജോലിയെടുത്തിരുന്നവര്‍, രോഗികളായവര്‍, നാട്ടില്‍ സ്വന്തമായി വീടും വസ്തുവും ഇല്ലാത്തവര്‍ എന്നിവര്‍ക്കൊക്കെ ക്വാറന്റൈ ന്‍ സൗജന്യമാക്കണം.
രോഗമുണ്ടെന്നും രോഗമുണ്ടായേക്കാമെന്നും സംശയിക്കുന്നവരെയും ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിച്ചില്ലെങ്കി ല്‍ കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം നല്‍കിയ പ്രത്യേക ഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടുന്ന സംഭാവനകളും പിന്നെന്തിനാണ് ഉപയോഗിക്കുന്നത്?
ഒരു കോവിഡ് രോഗിയുടെ ചികിത്സക്കായി ശരാശരി 25000 രൂപ ചിലവിടുന്നൂവെങ്കി ല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 1000 രോഗികള്‍ക്ക് ചികിത്സാ ചിലവിനായി ആകെ രണ്ടരക്കോടി രൂപ മാത്രമാണ് ചിലവായിട്ടുള്ളത്.
അതിന്‍റെ നൂറിരട്ടി മറ്റു അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ചിലവിട്ടാലും ദുരിതാശ്വാസനിധിയിലേക്ക് വന്നതിന്‍റെ പത്തു ശതമാനം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ കേരളം ഇന്നനുഭവിക്കുന്ന സാമൂഹ്യ-ഭൗതിക വികസനത്തിന് ഗണ്യമായ സംഭാവന നല്‍കിയ പ്രവാസികളെ അപമാനിക്കുന്ന പ്രസ്താവനകളി ല്‍ നിന്നും ഭരണകൂടം പിന്‍മാറണമെന്നും ദേവരാജ ന്‍ ആവശ്യപ്പെട്ടു.