തലസ്ഥാനത്ത് എത്തുന്ന സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ഒരിടം വേണോ ? തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലേക്ക് പോരുക. കേരളാ പോലീസാണ് തലസ്ഥാനത്ത് എത്തുന്നവർക്കായി പുതിയ ഡോർമെറ്ററി  സംവിധാനം ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മുതൽ ആറ് ബെഡുകൾ വരെയുള്ള ഡോർമെറ്ററി സംവിധാനം ഇവിടെ ഉണ്ട്. ഒരു ദിവസം താമസിക്കുന്നതിന് വെറും 250 രൂപ മാത്രമാണ് ചെലവാകുന്നത്. ആറ് ബെഡുകള്‍ ഉള്ള ഡോർമെറ്ററി മൊത്തത്തിൽ ബുക്ക് ചെയ്യുന്നതിന് വെറും 1200 രൂപ മാത്രമാണ് കൊടുത്താൽ മതി. തലസ്ഥാന മധ്യത്തിലുള്ള ഈ സംവിധാനം വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് വരുന്ന സാധാരണക്കാർക്ക് വലിയൊരു ആശ്രയമാണ്. 


പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് ഈ സംവിധാനം കൊണ്ട് ഉപയോഗം എന്ന് അധികൃതർ വ്യക്തമാക്കുന്നു. കുറഞ്ഞ താമസച്ചെലവും സുരക്ഷിതത്വവുമാണ് ഡോർമെറ്ററിയുടെ സവിശേഷത. എല്ലാ ബെഡിലും വൃത്തിയാക്കിവച്ച മെത്തയും തലയിണയും ഉണ്ട്. അടുത്തായി സാധനങ്ങൾ വയ്ക്കാനും വസ്ത്രങ്ങൾ വിരിക്കാനും ഒരു ചെറിയ ക്യാബിൻ ഉണ്ട്. 


ഇവിടെത്തന്നെ മൊബൈൽ ചാർജ് ചെയ്യാൻ ഒരു പ്ലഗ്ഗ് പോയിന്‍റും ഒരുക്കിയിട്ടുണ്ട്. നല്ല വൃത്തിയുള്ള അന്തരീക്ഷമാണ് ഇവിടത്തെ മറ്റൊരു ആകർഷകത. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിമുറികളും ബാത്ത്റൂമുകളും ഇവിടെ ഉണ്ട്. എല്ലാ ദിവസവും ഡോർമെറ്ററിയും പരിസരവും വൃത്തിയാക്കാൻ രണ്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ഡോർമെറ്ററിക്കുള്ളിൽ നിലവിൽ ഭക്ഷണം ലഭ്യമല്ലെങ്കിലും സമീപത്ത് തന്നെ നിരവധി ഹോട്ടലുകൾ ഉണ്ട്. ഭക്ഷണം പുറത്ത് നിന്ന് വാങ്ങി വന്ന് ഡോർമെറ്ററിക്കുള്ളിലെ ഡൈനിങ്ങ് ഹാളിൽ ഇരുന്ന് കഴിക്കാം. 


നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതിനാൽത്തന്നെ ഇവിടെ നിന്നും നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ വളരെ എളുപ്പമാണ്. തലസ്ഥാനത്ത് എത്തുന്ന അന്യജില്ലക്കാർക്ക് അത് വളരെ പ്രയോജനകരമാണ്. ഐ.എഫ്.എഫ്.കെ പോലുള്ള മേളകൾ നടക്കുമ്പോൾ ഈ ഡോർമെറ്ററി സംവിധാനം താമസക്കാരെക്കൊണ്ട് നിറയാറുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.