Building Construction Permit| കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി ദീർഘിപ്പിച്ചു,കാലാതാമസം ഒഴിവാക്കും
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ചീഫ് ടൗൺപ്ലാനർ കൺവീനറുമായ അഞ്ചംഗസമിതിയാണ് കാലാവധി നീട്ടി നൽകാനുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നത്.
Trivandrum: പത്തു വർഷം കഴിഞ്ഞ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നത് വേഗത്തിലാക്കും. ഇതിനുള്ള കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ രൂപീകരിക്കാൻ ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ നിർദേശിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ചീഫ് ടൗൺപ്ലാനർ കൺവീനറുമായ അഞ്ചംഗസമിതിയാണ് കാലാവധി നീട്ടി നൽകാനുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കാലതാമസം വരികയും കെട്ടിട നിർമാതാക്കൾക്ക് ബുദ്ധിമുട്ടുവരികയും ചെയ്യുന്നുവെന്ന പരാതികൾ പരിഗണിച്ചാണ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നത്.
ALSO READ : Petrol, Diesel Price : ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു
ഈ കമ്മറ്റികളുടെ മുന്നിലേക്കെത്തുന്ന അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ചീഫ് ടൗൺപ്ലാനർ കൺവീനറായ കമ്മിറ്റിക്ക് ലഭിച്ച, തീർപ്പാക്കാത്ത അപേക്ഷകളെല്ലാം പുതിയ ജില്ലാതല കമ്മിറ്റിക്ക് കൈമാറി സമയബന്ധിതമായി തീർപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA