ജാഫ്ന:  ശ്രീലങ്കയിൽ നാശം വിതച്ച് Burevi Cyclone. മുല്ലൈതീവ്, ജാഫ്ന, കിള്ളിനോച്ചി മേഖലയിൽ കനത്ത കാറ്റും മഴയും തുടരുകയാണ്.  ഇവിടെ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകർന്നതായുമാണ് സൂചന.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചുഴലിക്കാറ്റിനെ (Burevi Cyclone) തുടർന്ന് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ കനക്കുന്നുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരി ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് (Red alert) പ്രഖ്യാപിച്ചിട്ടുണ്ട്.  കൂടാതെ രാമനാഥപുരം കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും ആൾക്കാരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.  


Also read: Burevi cyclone: ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി 


തീരമേഖലയിൽ ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) ഉൾപ്പെടെ വിന്യാസിച്ചിട്ടുണ്ട്.  Burevi Cyclone മുന്നോടിയായി കേരളത്തിലും നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.  തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് (Orange alert) പ്രഖ്യാപിച്ചിട്ടുണ്ട്.  


Also read: viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ  


ഇതിനിടയിൽ കേരളത്തിൽ കടക്കും മുൻപ് കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചിരിക്കുന്നത്.  തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.  അടിയന്തിര സാഹചര്യം നേരിടാൻ 8 കമ്പനി NDRF സംഘവും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  കൂടാതെ വായുസേനയും, നാവിക സേനയും സജ്ജമായിട്ടുണ്ട്. സംസ്ഥാനത്ത് 2849 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.    


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy