ഇടുക്കി: പൂപ്പാറക്ക് സമീപം മിനി ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുൻപ്  നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുള്ള വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് മൂന്നാറിലേക്ക് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൂപ്പാറ തൊണ്ടിമലയ്ക്ക് സമീപമുള്ള വളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ മുഖത്തിന് പരിക്കേറ്റ ഒരാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് വാഹനങ്ങളിലായി  എത്തിയവരുടെ സംഘത്തിലെ ഒരു വാഹനമാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് നിരവധി വാഹനങ്ങളാണ് തുടർച്ചയായി അപകടത്തിൽപ്പെടുന്നത്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചു.


ഇടുക്കിയിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീ; ഒഴിവായത് വൻ ദുരന്തം


ഇടുക്കി: നെടുങ്കണ്ടത്ത് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീയും പുകയും കണ്ടത് പരിഭ്രാന്തി പരത്തി. നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ വെച്ചാണ് ടാങ്കർ ലോറിയുടെ ടയർ ഭാഗത്ത് നിന്നും തീ പടരുന്നത് നാട്ടുകാർ കണ്ടത്.


ഉടൻ തന്നെ വാഹനം വഴിയരികിൽ നിർത്തിക്കുകയും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത്. 
നെടുംകണ്ടം ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു.


വൻ ദുരന്തമാണ് ഒഴിവായത്. സംഭവ സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു. എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽ നിന്നും നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് എത്തിച്ച ഇന്ധനമായിരുന്നു ലോറിയിലുണ്ടായിരുന്നത്.


നാട്ടുകാരുടെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി. ഇറക്കം ഇറങ്ങിയപ്പോൾ അമിതമായി ബ്രേക്ക് ഉപയോഗിച്ചതിനാൽ ചൂടായി തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.