പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ടിപ്പർ ഡ്രൈവർ മരിച്ചു. ടിപ്പർ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ചിറ്റാർ മാമ്പാറയിൽ എംഎസ് മധു (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോന്നി പയ്യനാമൻ ഭാഗത്ത് നിന്ന് പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.


വയനാട്ടിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം


മാനന്തവാടി: വയനാട് മാനന്തവാടിയിൽ ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാറിൽ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ കാർ യാത്രക്കാരായ കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവർ എന്നിവരാണ് മരിച്ചത്.


ഇവരുടെ സഹയാത്രികനായിരുന്ന മുനവർ എന്നയാൾക്ക് ​ഗുരുതര പരിക്കുകൾ ഉണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വിനോദ സഞ്ചാരത്തിനായി വയനാട്ടിലെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടതെെന്നാണ് വിവരം. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ, ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ്  അപകടമുണ്ടാതെന്നും റിപ്പോർട്ടുണ്ട്.


കോഴിക്കോട് നിന്ന് മാനന്തവാടിക്ക് പോകുന്ന ലോറിയും പനമരം കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ഇന്നോവയുമാണ് കൂട്ടിയിടിച്ചത്.  അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇന്നോവ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.