കോട്ടയം: പാലാ രാമപുരത്തിന് സമീപം മാനത്തൂരിൽ  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരിക്ക്.  5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ബാക്കിയുള്ളവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വയനാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം: ഏഴ് പേർക്ക് പരിക്ക്


റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.  ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.  ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു അപകടംഹൈവേയിലായിരുന്നു അപകടം നടന്നത്.  സംഭവത്തെ തുടർന്ന് തൊടുപുഴ-പാലാ രാമപുരം പോലീസിൻ്റെ നേതൃത്വത്തിലയിരുന്ന് രക്ഷാപ്രവർത്തനം.  നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. 


വയനാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം: ഏഴ് പേർക്ക് പരിക്ക്


മേപ്പാടി ചുണ്ടേൽ റോഡിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേ‍ർക്ക് പരിക്ക്. കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവ‍ർക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടം ഉണ്ടായത് മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ബസിൽ ചെന്നിടിച്ചാണ്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. 


സംഭവം നടന്നത് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു. മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ ചെന്നിടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കില്ലയെന്നാണ് വിവരം.  ഒരു ബസ് യാത്രക്കാരിക്ക് കാലില്‍ മുറിവേറ്റിട്ടുണ്ട്. ഇവരെ അരപ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ മറ്റു യാത്രക്കാരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.