Thiruvananthapuram : ബസ് ചാർജ് വർധിപ്പിക്കുന്ന (Bus Charge Hike) വിഷയത്തിൽ വിദ്യാർഥി സംഘടകളുമായി (Student Union) ഇന്ന് ചർച്ച നടത്തും. ഗതാഗത മന്ത്രിയും (Transport Minister) വിദ്യാഭ്യാസ മന്ത്രിയും (Education Minister) ചേർന്നാണ് വിദ്യാർഥി സംഘടകളുമായി ചർച്ച നടത്തുന്നത്.  വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന വിഷയത്തിലാണ് ചർച്ച നടത്താൻ ഒരുങ്ങുന്നത്. വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയായി വര്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് നാല് മണിയോടെയാണ് യോഗം ചേരുന്നത്. സെക്രട്ടേറിയേറ്റ് അനക്സ് ലയം ഹാളിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും, എത്ര രൂപയാണ് കൂട്ടുന്നത് എന്നതിനെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ചും തീരുമാനമെടുത്തില്ല. കൺസഷൻ നിരക്ക് ആറ് രൂപ ആക്കണമെന്നാണ് ബസ് സംഘടനകളുടെ ആവശ്യമെങ്കിലും എന്നാൽ ഇത്രയധികം വർധന സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഒന്നര രൂപ വര്ധിപ്പിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.


ALSO READ: Bus Charge Hike : ബസ് ചാർജ്ജ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി


ഇതിന് മുമ്പ് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസ് ഉടമകൾക്ക് (Bus owners) സർക്കാർ ഉറപ്പ് നൽകിയിരുന്നു. ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനമെടുത്തെങ്കിലും എത്ര രൂപ വർധിപ്പിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


ALSO READ: Bus fare hike | ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരി​ഗണിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു


മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ.


ALSO READ: Bus fare hike | ബസ് ചാർജ് വർധന; ​ഗതാ​ഗതമന്ത്രി ഇന്ന് സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും


 ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന ശുപാർശയാണ് കമ്മിഷൻ മുന്നോട്ടുവച്ചത്. 


കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാർഥികൾക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കിൽ ടിക്കറ്റിന്റെ അമ്പത് ശതമാനമോ വർധിപ്പിക്കാമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.