തൃശ്ശൂർ: തൃശൂരിൽ നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കർ പതിച്ച ബസ് പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ - കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' എന്ന ബസാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിൽ നിന്നാണ് സ്റ്റിക്കർ പതിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കർ പതിച്ച ബസ് സർവീസ് നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃശൂർ നഗരത്തിൽ നിന്ന് ബസ് പിടികൂടിയത്. കൊടുങ്ങല്ലൂർ - കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' എന്ന ബസാണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് സ്റ്റിക്കർ പതിച്ചതെന്നും പോൺ സൈറ്റിന്റെ സ്റ്റിക്കർ ആണെന്ന് അറിഞ്ഞിരുന്നില്ലെനും ജീവനക്കാർ പോലീസിനോട് പറഞ്ഞു.


ALSO READ: മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും ഫാ. യൂജിന്‍ പെരേരക്കെതിരെ കേസെടുത്തു


തുടർന്ന് ബസിൽ നിന്നും സ്റ്റിക്കർ ജീവനക്കാർ തന്നെ നീക്കം ചെയ്തു. ബസ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. സ്റ്റിക്കർ പതിച്ചതിന്റെ ഉദ്ദേശം എന്താണെന്ന് കണ്ടെത്തുമെന്നും, കൂടുതൽ പരിശോധന നടത്തുമെന്നും  പോലീസ് അറിയിച്ചു.  ഇത്തരം സ്റ്റിക്കർ പതിച്ച ബസുകൾ ഇനിയും നിരത്തില്‍ ഒടുന്നുണ്ടോ എന്നതും പരിശോധിക്കുമെന്ന്  പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.