തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ബസ് ചാര്‍ജ്  കൂടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചാര്‍ജ് വര്‍ധന സംബന്ധിച്ച ഹൈക്കോടതി  സിംഗിള്‍ ബെഞ്ച് ഉത്തരവ്  ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ  അപ്പീലിലാണ് ഹൈക്കോടതി നടപടി.


ബസ്  ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കിയ  സര്‍ക്കാര്‍ ഉത്തരവിനെതിരെ  ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി  സിംഗിള്‍ ബെഞ്ച്  ചാര്‍ജ്  വര്‍ദ്ധന റദ്ദാക്കിയ  സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തത്.  തുടര്‍ന്ന്,  സര്‍ക്കാര്‍ ന​ട​പ​ടി സ്‌​റ്റേ ചെ​യ്ത​തി​നെ​തി​രെ സംസ്ഥാന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കുകയായിരുന്നു. 


ബ​സ് ചാ​ര്‍​ജ് വര്‍ദ്ധന വെ​ട്ടി​ക്കു​റ​ച്ചുവെങ്കിലും  കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​സ് ഉ​ട​മ​ക​ള്‍​ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബ​സ് ഉ​ട​മ​ക​ള്‍​ക്ക്  നി​കു​തി മൂ​ന്ന് മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കി​യി​ട്ടുണ്ട്. ബ​സ് ഉ​ട​മ​ക​ള്‍​ക്ക് സാമ്പത്തിക  ബു​ദ്ധി​മു​ട്ടുണ്ടാകില്ല. ചാ​ര്‍​ജ് വ​ര്‍​ധ​ന സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച്‌ വ​രികയാണ്. അതിനാല്‍ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ സ്‌​റ്റേ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​കു​ന്ന​ത​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. മോ​ട്ടോ​ര്‍വാ​ഹ​ന നി​യ​മപ്ര​കാ​രം ചാ​ര്‍​ജ് വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ട്. ഇ​ക്കാര്യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


കോവിഡ്‌  സാമ്പത്തിക  പ്രതിസന്ധിയും നിയന്ത്രണങ്ങളും  കണക്കിലെടുത്താണ് സംസ്ഥാനത്ത് ബസ് ചാര്‍ജ്   50%   വര്‍ദ്ധിപ്പിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ബസുകളില്‍  യാത്രക്കാരുടെ എണ്ണം  കുറച്ചിരുന്നു.  എന്നാല്‍,  നിയന്ത്രണങ്ങളില്‍  ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.


Also read: ബ​സ് ചാ​ര്‍​ജ് വര്‍ദ്ധന; സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി​ സ്‌​റ്റേ ചെ​യ്ത​തി​നെ​തി​രെ അ​പ്പീ​ല്‍


എന്നാല്‍, 100% ബ​സ് ചാ​ര്‍​ജ് വര്‍ദ്ധന ആവശ്യപ്പെട്ട  അവസരത്തില്‍ ലഭിച്ചത്  50%. പിന്നീട് അത് റദ്ദാക്കി. ഇതേതുടര്‍ന്നാണ്  സ്വകാര്യ ബസ് ഉടമകള്‍  ഹൈക്കോടതിയെ സമീപിച്ചതും  സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്യുന്നതും.


Also Read: കൂടിയ നിരക്ക് ഈടാക്കാ൦, ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്റ്റേ



നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.