തിരുവനന്തപുരം: ശബരിമല തീര്‍ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. ഇടുക്കി കട്ടപ്പനക്ക് സമീപമാണ് ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടത്. വീടിന്റെ കാർപോർച്ചിന് മുകളിലേക്കാണ് മിനി ബസ് മറിഞ്ഞത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വീടിന്റെ കാർ പോർച്ചിലേക്ക് വീഴുകയായിരുന്നു.


ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു


ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് അപകടമുണ്ടായത്. അപടത്തിൽ ആർക്കും പരിക്കില്ല. 28 തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. തീർത്ഥാടകരെ സമീപത്തെ ആശ്രമത്തിലേക്ക് മാറ്റി. 


നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നത് വൻ ദുരന്തം ഒഴിവാക്കി. തമിഴ്നാട് തിരുവള്ളൂരിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിവരവേയാണ് വാഹനം അപകടത്തിൽപെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.