ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനാണ് സ്ഥാനാർത്ഥികളുടെ നീക്കം. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ തുടരും. പൗരപ്രമുഖരുമായി സ്ഥാനാർത്ഥികൾ കൂടിക്കാഴ്ച നടത്തും. രാവിലെ 8 മണിയോടെ വിവിധ ഇടങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ഉച്ചയോടെ ഇത് പൂർത്തിയാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുന്നത്. 180 ബൂത്തുകളിലേക്കുള്ള ഇവിഎം ആണ് മൂന്ന് സ്ട്രോങ്ങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതേസമയം പ്രിയങ്ക ഗാന്ധി മറ്റന്നാൾ വരെ വയനാട്ടിൽ തുടരും. 


Also Read: Rape Murder Case: പത്തനംതിട്ടയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി


 


ഇന്നലെ കൊട്ടിക്കലാശമായിരുന്നു. വയനാട്ടിലെ സുൽത്താൽ ബത്തേരിയിൽ സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധിക്കൊപ്പം രാഹുൽ ​ഗാന്ധിയും റോഡ്ഷോയിൽ പങ്കെടുത്തു. വൈകിട്ട് തിരുവമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിലും രാഹുൽ ​ഗാന്ധി പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും മണ്ഡലത്തിൽ അവസാനഘട്ട പ്രചരണം നടത്തി. സത്യൻ മൊകേരി കൽപ്പറ്റിയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുത്തു. എൻഡിഎയുടെ കൊട്ടിക്കലാശം സുൽത്താൻ ബത്തേരിയിലായിരുന്നു.


ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിന്റെ റോഡ്ഷോയിൽ കെ രാധാകൃഷ്ണൻ എംപി പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസും ചേലക്കരയിൽ അവസാനവട്ട പ്രചരണം നടത്തി. വൈകിട്ട് ചേലക്കര ടൗണിലായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. സ്ഥാനാർഥികൾക്കൊപ്പം പാർട്ടി നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. 23നാണ് വോട്ടെണ്ണൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.