പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ച് ബിജെപി യും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.പ്രാദേശിക തലത്തില്‍ ഇതിനോടകം തന്നെ ബിജെപി നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് കഴിഞ്ഞു.സെമിനാറുകള്‍,ശില്പശാലകള്‍ എന്നിവയൊക്കെ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ചൊവാഴ്ച്ച നടക്കുന്ന ജന ജാഗ്രതാ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിര്‍ന്ന ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍,എംടി രമേശ്‌,കെ സുരേന്ദ്രന്‍, എന്നിവര്‍ വിവിധ ജില്ലകളില്‍ നടന്ന പൊതു സമ്മേളനങ്ങളില്‍ പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.


പൊതു സമ്മേളനങ്ങള്‍,റാലികള്‍ എന്നിവയൊക്കെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിനോപ്പം നിയമത്തെ അനുകൂലിക്കുന്നവരെ സംഘടിപ്പിക്കുന്നതിനും ബിജെപി നീക്കം നടത്തുന്നുണ്ട്.രാഷ്ട്രീയ രംഗത്തിന് പുറത്ത് നിന്നും നിയമത്തെ  അനുകൂലിക്കുന്നവരെയും സെമിനാറുകളിലും മറ്റും പങ്കെടുപ്പിക്കുന്നതിനും ബിജെപി ശ്രമിക്കും.ഒപ്പം തന്നെ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കുന്ന കോണ്‍ഗ്രസിനെയും സിപിഎം നേയും കടന്നാക്രമിക്കുന്നതിനും ബിജെപിക്ക് പദ്ധതിയുണ്ട്.


പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്ന തീവ്ര നിലപാടുള്ള സംഘടനകളെ ഇരുമുന്നണികളും സഹായിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.ഇരു മുന്നണികളെയും രാഷ്ട്രീയമായി കടന്നക്രമിക്കുന്നതിനുള്ള അവസരമായി ഇതിനെ മാറ്റിയാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സംസ്ഥാന ഘടകത്തിനുള്ളത്.