Medicine: കോഴിക്കോട് മെഡിക്കൽ കോളേജില്‍ മരുന്ന് ക്ഷാമം; വിതരണക്കാർ സമരത്തിൽ, ഡയാലിസിസ് ഉൾപ്പെടെ പ്രതിസന്ധിയില്‍
Calicut medical college: മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. മരുന്നും ശസ്ത്രക്രിയക്ക് ആവശ്യമായ വസ്തുക്കളും ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.
മരുന്നും സർജിക്കൽ വസ്തുക്കളും വിൽക്കുന്നത് വിതരണക്കാർ നിർത്തിയതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അഞ്ച് ദിവസമായി വിതരണക്കാർ സമരത്തിലാണ്. 75 കോടി രൂപ കുടിശികയായതോടെയാണ് വിതരണക്കാർ മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകുന്നത് നിർത്തിവച്ചത്. ഒരാഴ്ചയായി പ്രതിസന്ധി തുടരുകയാണെങ്കിലും ഇപ്പോൾ സ്ഥിതി രൂക്ഷമായിരിക്കുകയാണ്.
ALSO READ: കാൻസർ മരുന്നിന്റെ വ്യാജൻ; ഡൽഹിയിൽ ഏഴ് പേർ പിടിയിൽ, നാല് കോടിയുടെ മരുന്ന് പിടികൂടി
ബദൽ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. ഫണ്ട് ലഭിച്ചാൽ ഉടൻ തന്നെ വിതരണക്കാർക്ക് പണം നൽകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഡയാലിസിസ് നടത്തണമെങ്കിൽ ഫിൽറ്ററും ട്യൂബും മരുന്നും ഉൾപ്പെടെ പുറത്ത് നിന്ന് വാങ്ങാനാണ് നിർദേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.