കാലിക്കറ്റ് സര്‍വ്വകലാശാല പുനര്‍മൂല്യനിര്‍ണയം: ഫലങ്ങൾ പ്രസിദ്ധീകരിച്ചു
പ്രൊജക്‌ട് ഇവാല്വേഷനും വൈവയും 27, 28 തീയതികളില്‍ ഓണ്‍ലൈനായി നടക്കും.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല (Calicut University) ജനുവരിയിൽ നടത്തിയ 1, 3 സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഐ.എഫ്. & എച്ച്.സി.എം പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. സർവ്വകലാശാല വെബ്സൈറ്റിൽ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
കൂടാതെ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിൽ ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ (2018-19) പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019,20 പരീക്ഷകളുടേയും (Exams) പ്രൊജക്‌ട് മൂല്യനിർണയവും വൈവയും 27, 28 തീയതികളില്‍ ഓണ്‍ലൈനായി നടക്കും.
ALSO READ : Kerala COVID Update : കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷം, രോഗ വ്യാപനം മുപ്പതിനായരത്തിലേക്ക്
റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 3 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ലെ പ്രവേശനം ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, പാര്‍ട്ട് ടൈം പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷക്കും 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ്.സി. ബയോടെക്‌നോളജി ഡിസംബര്‍ 2019 പരീക്ഷക്കും പിഴ കൂടാതെ മെയ് 4 വരേയും 170 രൂപ പിഴയോടെ 10 വരേയും അപേക്ഷിക്കാം.
2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് മെയ് 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.