MBBS-BDS കോഴ്സുകൾക്ക് അപേക്ഷിക്കാം; പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരം
പുതുതായി അപേക്ഷിക്കാനും കോഴ്സ് കൂട്ടിച്ചേർക്കാനും 26ന് വൈകീട്ട് മൂന്നുവരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ടാകും
തിരുവനന്തപുരം: നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാത്തവർക്ക് എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലേക്കും ആർക്കിടെക്ചർ (ബി.ആർക്) കോഴ്സുകളിലേക്കും അപേക്ഷിക്കാൻ വീണ്ടും അവസരം.
പുതുതായി അപേക്ഷിക്കാനും കോഴ്സ് കൂട്ടിച്ചേർക്കാനും 26ന് വൈകീട്ട് മൂന്നുവരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ടാകും. 'കീം' മുഖേന എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനകം അപേക്ഷ സമർപ്പിച്ചവർക്ക് പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരമുണ്ട്.
നേരത്തേ സമർപ്പിച്ച അപേക്ഷയിൽ ഫാർമസി (ബി.ഫാം) കോഴ്സ് തെരഞ്ഞെടുക്കാൻ വിട്ടുപോകുകയും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ 1 എഴുതുകയും ചെയ്ത വിദ്യാർഥികൾക്ക് ആവശ്യമുള്ള പക്ഷം ഫാർമസി കോഴ്സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കാനും അവസരമുണ്ട്.ആർക്കിടെക്ചർ പ്രവേശനം ആഗ്രഹിക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ 'നാറ്റ' പരീക്ഷയെഴുതി യോഗ്യത നേടണം.മെഡിക്കൽ കോഴ്സിന്
അപേക്ഷിക്കുന്നവർ എൻടിഎ നടത്തിയ നീറ്റ് യു.ജി 2022 പരീക്ഷയെഴുതി യോഗ്യത നേടണം. വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...