നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വി. ശശിയും, യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനുമാണ്.
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വി. ശശിയും, യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനുമാണ്.
ബുധനാഴ്ചയാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാവിലെ 9.30നു തെരഞ്ഞെടുപ്പ് ആരംഭിക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പു പോലെ രഹസ്യ ബാലറ്റിലൂടെയാണു തെരഞ്ഞെടുപ്പു നടക്കുക. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു സിപിഐയിലെ വി. ശശി ഡപ്യൂട്ടി സ്പീക്കറാകും.