ആലപ്പുഴ: വാഹനാപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്ക് പരിക്ക്. എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറുമായാണ് എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിന് പിന്നാലെ എന്‍.കെ പ്രേമചന്ദ്രനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ എംപിയുടെ നെറ്റിയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിന്റെ എക്‌സ്‌റേ എടുത്തു. അദ്ദേഹത്തെ ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


ALSO READ: കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി


ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേയ്ക്ക് മടങ്ങും വഴിയാണ് വാഹനാപകടമുണ്ടായത്. അപകടം നടന്ന സമയത്ത് അദ്ദേഹം ഉറങ്ങുകയായിരുന്നു. എംപിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.  


നെയ്യാറ്റിന്‍കരയില്‍ വാഹനാപകടം; ആറ് വയസുകാരന്‍ മരിച്ചു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബൈക്ക് യാത്രികരായ കുടുംബം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട ആറ് വയസുകാരന്‍ മരിച്ചു. 


നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ജിജിന്‍ - രേഷ്മ ദമ്പതികളുടെ മകന്‍ ആരിഷ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്ത മറ്റൊരു മകന്‍ ആരോണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


അമരവിള ചെക്ക് പോസ്റ്റ് സമീപത്ത് വെച്ചായിരുന്നു അപകടം. കുടുംബം സഞ്ചരിക്കുന്നതിന് പിന്നാലെ വന്ന ലോറി ബൈക്ക് യാത്രികരായ കുടുംബത്തെ തട്ടി ഇടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. ലോറിയുടെ അശ്രദ്ധയാണ് അപകട കാരണം. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.